Business

ഇന്ത്യൻ ഓയിൽ പമ്പുകൾ നാളെ അടച്ചിടും.

കൊച്ചി:ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഇരുമ്പനം പ്ലാന്റിൽ ടാങ്കർ ലോറി തൊഴിലാളികൾ വീണ്ടും സമരം ആരംഭിച്ചതോടെ കേരളത്തിൽ ആകമാനം ഇന്ധന വിതരണം മുടങ്ങി ഇതിനെ തുടർന്ന് നാളെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ കീഴിലുള്ള പമ്പുകൾ പ്രവർത്തിക്കില്ല. കഴിഞ്ഞ മാസമുണ്ടായ സമരത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചയിലെ തീരുമാനം ലംഘിച്ച് ഐഒസി മാനേജ്മെന്റ് പ്രഖ്യാപിച്ച ടെന്‍ഡര്‍ വ്യവസ്ഥ റദ്ദാക്കണം. ഇന്ധന നീക്കത്തിനായി കമ്പനി, ടാങ്കറുകളെ ചുമതലപ്പെടുത്തരുത്. മാനേജ്മെന്റ് ചര്‍ച്ചയ്‌ക്ക് തയ്യാറാകണം, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും ഉള്‍പ്പെട്ട കോര്‍ഡിനേഷന്‍ കമ്മിറ്റി വീണ്ടും സമരം തുടങ്ങിയത്.സമരം പരിഹരിക്കുവാൻ ചർച്ച നടത്തിയെങ്കിലുംവ്യക്തമായ ഉറപ്പുകൾ ലഭിക്കാത്തതിനെ തുടർന്ന് ചർച്ച തീരുമാനമാകാതെ പിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *