Entertainment

കലാഭവൻ മണിയുടെ മരണം;അസ്വാഭാവികമായി ഒന്നുമില്ലെന്ന് നുണപരിശോധനാ ഫലം.

തൃശ്ശൂർ:കലാഭവൻ മണിയുടെ മരണവുമായി ബന്ധപെട്ടു കസ്റ്റഡിയിലെടുത്ത 6 പേരുടെ നുണപരിശോധനാ ഫലം പുറത്തുവന്നു.അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പുറത്തുവന്ന റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.നുണപരിശോധന നടത്തിയ 6 പേരും കസ്റ്റഡിയിൽ എടുത്തപ്പോൾ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് നുണ പരിശോധന സമയത്തും പറഞ്ഞത് എന്നും അസ്വാഭാവികത തോന്നുന്ന ഒന്നും നുണപരിശോധനയിൽ കണ്ടെത്താനായില്ലെന്നും പോലീസ് പറഞ്ഞു. നുണപരിശോധനാ ഫലത്തിൽ ഒന്നും കണ്ടെത്താൻ സാധിക്കാത്തതിനാൽ പോലീസ് നു അന്വേഷണത്തിന് പുതിയ വഴികൾ തേടേണ്ടിവരും.കലാഭവൻ മാണിയുടെ മരണവുമായി ബന്ധപെട്ടു ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി മണിയുടെ ബന്ധുക്കളാണ് പോലീസിൽ പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *