Entertainment

ദിലീപ്-കാവ്യ മാധവൻ വിവാഹം;കാവ്യയുടെ ഫേസ്ബുക് പേജിൽ തെറി അഭിഷേകം.

കൊച്ചി:വളരെ കാലമായുള്ള ആരോപണങ്ങൾക്കും ഗോസ്സിപ്പുകൾക്കും വിരാമമിട്ട് കാവ്യാ മാധവനും ദിലീപും അപ്രതീക്ഷമായി ഇന്ന് വിവാഹിതരായപ്പോൾ അതിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുകയാണ് മലയാള പ്രേക്ഷകർ.പ്രതേകിച്ചും കാവ്യാ മാധവന്റെ ഫേസ്ബുക് പേജിൽ വിവാഹവുമായി ഒരു ബന്ധവും ഇല്ലാത്ത പോസ്റ്റുകള്‍ക്ക് താഴെ തെറിവിളിയുടെ ബഹളമാണ്.പ്രതികരിക്കുന്നവരിൽ ഭൂരിപക്ഷവും മഞ്ജു വാരിയർ നെ പിന്തുണക്കുന്നവരാണ്. മഞ്ജു വാരിയരുടെ ജീവിതം കൂടി കാവ്യാ തകർത്തു എന്നാണ് പ്രതികരിച്ചവരിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.പോസ്റ്റ് ചെയ്തിരിക്കുന്നവയിൽ പകുതിയിലേറെയും കേട്ടാൽ അറയ്ക്കുന്ന തെറികളാണ്.എന്തായാലും ട്രോളന്മാർ ഈ സംഭവം സോഷ്യൽ മീഡിയിൽ ആഘോഷമാക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *