India

മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി.

ദില്ലി:മുത്തലാഖ് നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി വാദം.മുത്തലാഖ് നിയമം  അവകാശ ലംഘനമാണെന്നും വ്യക്തി നിയമ ബോർഡുകൾ ഭരണഘടനയ്ക്ക് മുകളിൽ അല്ല  മനസ്സിലാക്കണമെന്നും  കോടതി ഉത്തരവിൽ പറയുന്നു.മുത്തലാഖ് ഭരണഘടനാ അനുസൃതമായ മൗലീക അവകാശങ്ങൾക്ക് എതിരാണെന്നും കോടതി പറഞ്ഞു.മുത്തലാക്കിന് എതിരായി കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ ഇത്തരം പരാമർശം.മുത്തലിക്കിനെ ചൊല്ലിയുള്ള   തർക്കം സുപ്രീം കോടതിയിൽ  എത്തി നിൽക്കെ ആണ് അലഹബാദ് കോടതിയുടെ ഇത്തരം നിലപാട് എന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *