India News

ഫേസ്ബുക്കില്‍ ബ്രാഹ്മണര്‍ക്കെതിരേ കുറിപ്പെഴുതി; ദളിത് നേതാവിനെ ബിഎസ്പി പുറത്താക്കി

bsp leader sanjay got expelled

ന്യൂഡല്‍ഹി: ബിഎസ്പി നേതാവ് സഞ്ജയ് ഭാരതിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. ബ്രാഹ്മണ മേധാവിത്വത്തിനെതിരേ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയതിനാണ് ദളിത് നേതാവുകൂടിയായ സഞ്ജയ് ഭാരതിയെ ബിഎസ്പി അധ്യക്ഷ മായാവതി പുറത്താക്കിയതെന്നാണു സൂചന. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെയാണ് നേതാവിന്‍റെ പുറത്താക്കലെന്നത് ശ്രദ്ധേയമാണ്. ബ്രാഹ്മണ വോട്ടുകള്‍ നഷ്ടമാകരുതെന്ന കരുതലും ബിഎസ്പി നേതൃത്വത്തിന്‍റെ നടപടിയില്‍ നിഴലിക്കുന്നു.

എന്നാല്‍ ബ്രാഹ്മണര്‍ക്കെതിരേ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയെന്ന ആരോപണം സഞ്ജയ് ഭാരതി നിഷേധിച്ചു. തന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്നും കുറിപ്പെഴുതിയത് അവരാണെന്നുമാണ് അദ്ദേഹത്തിന്‍റെ വിശദീകരണം.

സലിംപുര്‍ ബിഎസ്പി നിയമസഭാ മണ്ഡലം പ്രസിഡന്‍റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു സഞ്ജയ് ഭാരതി.

Reference: The Indian Express

Leave a Reply

Your email address will not be published. Required fields are marked *