India

ചീറ്റ തകർന്നു ;മൂന്ന് സൈനിക ഉദ്യോഗസ്ഥർ മരണപെട്ടു.

പശ്ചിമ ബംഗാൾ:ഇന്ത്യൻ സൈന്യത്തിന്റെ അത്യാധുനികമായ വിവിധഉദ്ദേശ്യ ഹെലികോപ്റ്ററായ ചീറ്റ തകർന്നുവീണ് മൂന്ന് സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.അപകടത്തിൽ പെട്ട മറ്റൊരു സൈനികന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.ഇന്ന് രാവിലെ പത്തരയോട് കൂടി ബംഗാളിലെ സുഖ്‌നയിലാണ് വിമാനം തകർന്നുവീണത്.സൈന്യത്തിന്റെ അത്യാധുനിക വിഭാഗത്തിൽ പെട്ട ചീറ്റ ഹെലികോപ്റ്ററുകളിൽ ഉൾപെടുന്നവയാണ് അപകടത്തിൽ പെട്ടത് എന്നാണ് റിപ്പോർട്ടുകൾ.ഉയരത്തിൽ പറക്കുന്നതിൽ ലോക റെക്കോർഡ് നേടിയ ഹെലികോപ്റ്ററുകളാണ് ചീറ്റ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *