India

മരിച്ച സ്ത്രീ 40 വർഷങ്ങൾക്കുശേഷം മടങ്ങിയെത്തി.

കാൺപൂർ:40 വർഷങ്ങൾക്കുമുമ്പ് മരിച്ചുവെന്ന് കരുതിയ സ്ത്രീ ജീവനോടെ തിരിച്ചുവന്നു.കാൺപൂരിലാണ് സിനിമ കഥകളെ വെല്ലുന്ന ഈ സംഭവം നടന്നത്.82 കാരിയായ വിലാസയുടെ തിരിച്ചുവരവാണ് കാൺപൂരിലെ ബിധ്നു ഗ്രാമത്തിൽ ഇപ്പോൾ സംസാര വിഷയം.1976 ലാണ് വിലാസ മരിച്ചതായി നാട്ടുകാർ തീർച്ചപ്പെടുത്തിയത്.അന്ന് വിറകുവെട്ടാൻ പോയ വിലാസയെ പാമ്പ് കടിക്കുകയും തുടർന്ന് മരിക്കുകയും ആയിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.അന്ന് ഇവരുടെ മരണാന്തര ചടങ്ങുകൾ നടത്തി മൃതദേഹം ഗംഗയിൽ ഒഴുക്കി എന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ അന്ന് പാമ്പുകടിയേറ്റ് മരിച്ചുവെന്ന് കരുതിയ വിലാസ യഥാർത്ഥത്തിൽ മരിച്ചില്ലായിരുന്നു ഗംഗയിൽ ഒഴുക്കിയ വിലാസയ്ക്ക് ജീവനും ഉണ്ടായിരുന്നു.ഒഴുക്കിൽ പെട്ട വിലാസയെ മീൻപിടുത്തക്കാരെ രക്ഷിക്കുകയും അവരുടെ നാട്ടിൽ കഴിയുകയുമായിരുന്നു ഇത്രയും നാൾ.എന്തായാലും സംഭവം നാട്ടുകാർക്കിടയിൽ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *