India

ഹൈദരാബാദിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് 10 മരണം.

ഹൈദരാബാദ്:ഹൈദരാബാദിലെ നഗരാംഗുഡയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് 10 പേർ മരിച്ചു.നിരവധി പേർക്ക് പരിക്കേൽക്കുകയും ഒമ്പതോളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.നിർമാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടമായതുകൊണ്ട് തന്നെ അപകടം പറ്റിയതിൽ കൂടുതൽ പേരും തൊഴിലാളികളാണ്.കെട്ടിടത്തിന്റെ അവസാനഘട്ട നിർമാണപ്രവർത്തനങ്ങൾ നടക്കവേ ആണ് അപകടം.അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾക്കായി 60 പേരടങ്ങുന്ന ദുരന്തനിവാരണ സേന സ്ഥലത്തു എത്തി.പരിക്കുകളോടെ രക്ഷപെട്ട 12 ഓളം പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സത്യനാരായണ സിംഗ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.

Leave a Reply

Your email address will not be published. Required fields are marked *