Entertainment India

ബാഹുബലി നിർമാതാക്കളുടെ വീടുകളിൽ റെയ്ഡ്.

ഹൈദരാബാദ്:ഇന്ത്യൻ സിനിമ മേഖലയിൽ ചരിത്രം സൃഷ്‌ടിച്ച ബാഹുബലി സിനിമയുടെ നിർമാതാക്കളുടെ വീടുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി.സിനിമയുടെ നിർമാതാക്കളായ ഷോബു യാർലഗാഡ്ഡ പ്രസാദ് ദേവിനേനി  എന്നിവരുടെ വീടുകളിലും ഓഫീസുകളുമാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.കണക്കിൽ പെടാത്ത കോടിക്കണക്കിന് രൂപ മൂല്യമുള്ള 500 1000 നോട്ടുകൾ ഇവരുടെ കൈവശം ഉണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.റെയ്‌ഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.500,1000, നോട്ടുകൾ അസാധുവാക്കിയതിനുശേഷം വ്യാപകമായി ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി വരികയാണ്.വിവിധഭാഷകളിലായി പുറത്തിറങ്ങിയ ബാഹുബലി 600 കോടിയിൽ പരം രൂപയുടെ കളക്ഷൻ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *