Business India

ആയിരം രൂപ നോട്ടുകൾ പുതിയ രൂപത്തിൽ പുറത്തിറക്കുമെന്ന് സാമ്പത്തിക കാര്യാ സെക്രട്ടറി.

ദില്ലി:രാജ്യത്ത് 1000,500 രൂപ കറൻസികൾ നിരോധിച്ചതിനുപിന്നാലെ തന്നെ പുതിയ 500 രൂപയുടെ കറൻസി തിരിച്ചുവന്നെങ്കിലും 1000 രൂപയ്ക്ക് പകരം  2000 രൂപയുടെ കറൻസി ആണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയിരിക്കുന്നത്.അതുകൊണ്ടുതന്നെ 1000 രൂപയുടെ കറൻസി ഇനി ഇറക്കില്ലെന്നും അതിനുപകരമായാണ് 2000 രൂപയുടെ കറൻസി ഇറക്കിയിരിക്കുന്നതെന്ന് ചിലരെങ്കിലും വിശ്വസിച്ചിട്ടുണ്ട് എന്നാൽ ഇ അഭിപ്രായത്തെ പാടെ തള്ളിക്കളഞ്ഞിരിക്കുകയാണ് സാമ്പത്തിക കാര്യാ സെക്രട്ടറി ശക്തികാന്ത ദാസ്.1000 രൂപ നോട്ടുകൾ പുതിയ രൂപത്തിൽ പുറത്തിറക്കുമെന്നും വളരെ പെട്ടന്നുതന്നെ എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിക്കുമെന്നും ശക്തി കാന്ത ദാസ് പറഞ്ഞു.ഈ ചൊവ്വാഴ്ച അർദ്ധരാത്രി മുതലാണ് രാജ്യത്ത് 500,1000,രൂപ കറൻസികൾ അസാധുവായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *