India

വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആശുപത്രിയിൽ.

ദില്ലി:പ്രമേഹം വൃക്കയെ ബാധിച്ചതിനെ തുടർന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമസ്വരാജിനെ ന്യൂഡൽഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു ഈ കാര്യം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.64 കാരിയായ സുഷമ സ്വരാജിനെ ഈ വര്ഷം തന്നെ 2 ആം തവണയാണ് വൃക്ക സംബന്ധമായ അസുഖവുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.പ്രമേഹം കൂടിയതിനെ തുടർന്ന് മന്ത്രിയെ ഡയാലിസിസിന് വിധേയയാക്കി എന്നും ആശുപത്രി അധികൃതർ അറിയിച്ചു.20 വർഷമായി സുഷമ സ്വരാജ് പ്രമേഹ രോഗിയാണ്.ഡോ:ബൽറാമിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് മന്ത്രിയെ ചികില്സിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *