India

യെദ്യുരപ്പയ്ക്ക് എതിരെ ഉണ്ടായ അഴിമതിക്കേസ്‌; കോടതി വെറുതെ വിട്ടു.

ബംഗളുരു:ഖനി അഴിമതിക്കേസിൽ കർണാടക മുൻ മുഖ്യമന്ത്രി യെദ്യൂരിയപ്പയെ കോടതി വെറുതെ വിട്ടു.യെദ്യൂരിയപ്പയെ കൂടാതെ പ്രതിചേർത്തിരുന്ന ണ്ട് മക്കൾ, ജെ.എസ്.ഡബ്ലു ഗ്രൂപ്പിെൻറ ഉദ്യോഗസ്ഥൻ എന്നിവരടക്കം 12 പേരെയാണ് സി.ബി.ഐ കോടതി വെറുതെ വിട്ടത്.കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വെറുതെ വിടൽ.300 പേജുള്ള വിധിയിൽ എല്ലായിടത്തും തന്നെ കോടതി യെദ്യൂരിയപ്പയെ കുറ്റവിമുക്തനാക്കി പരാമർശിച്ചു.2008–2011 കാലയളവിൽ കർണാടക മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി ഖനന ലൈസൻസ് അനുവദിച്ചതുവഴി യെദിയൂരപ്പയും കുടുംബവും 40 കോടി രൂപസമ്പാദിച്ചെന്നായിരുന്നു കേസ്. 2010ലാണ് ഇത് സംബന്ധിച്ച അഴിമതി ആരോപണം ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *