India

മണിപ്പൂർ മുഖ്യമന്ത്രിക്കുനേരെ വെടിവെയ്പ്പ്.

ഇംഫാല്‍:മണിപ്പൂർ മുഖ്യമന്ത്രി ഒക്രം ഇബാബയ്ക് നേരെ ഒരുസംഘം അക്രമികൾ വെടിയുതിർത്തു.ഇന്നുരാവിലെ ഉഖ്‌റു വിലെ ഹെലിപാഡിൽ വച്ചാണ് വെടിവെയ്പ്പ് ഉണ്ടായത്.തലനാരിഴയ്ക്കാണ് ഇബാബ വെടിയുണ്ടയിൽ നിന്നും രക്ഷപെട്ടത്.സുരക്ഷാ സൈനീകരയ  2 പേർക്ക് വെടിവെയ്പ്പിൽ പരിക്കുപറ്റിയിട്ടുണ്ട്.ആസ്പത്രികെട്ടിടം ഉദ്‌ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇബാബ ഉപമുഖ്യമന്ത്രി ഗ്വയിൻഗാമിനോടൊപ്പം ഉഖ്‌റവിൽ എത്തിച്ചേർന്നത്.ആയുധധാരികളായ ഒരു സംഘം മുഖ്യമന്ത്രി ഹെലിപാഡിൽ ഇറങ്ങിയ ഉടൻതന്നെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.സംഭവത്തെ തുടർന്ന് പരിപാടികൾ റദ്ധാക്കി മുഖ്യമന്ത്രിയും സംഘവും ഇംഫാല്‍ ലേക്ക് തിരിച്ചുപോയി.

Leave a Reply

Your email address will not be published. Required fields are marked *