India

റഷ്യയുമായി ഇന്ത്യ വൻ ആയുധകരാറിന് ധാരണയായി.

ന്യൂഡൽഹി:റഷ്യയിൽനിന്നും 39000 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നു.ഗോവയിൽ വച്ചുനടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ  പുടിൻ എത്തുന്നുന്നുണ്ട്.അതിനുശേഷം  പ്രധനമന്ത്രി നരേന്ദ്രമോദി  പുടിനുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട് ആ സന്ദർഭത്തിൽ കരാറിൽ ഒപ്പുവയ്ക്കും എന്നാണ് ഇതുവരെയുള്ള റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡ്രോണുകളെയും എയർക്രാഫ്റ്റുകളെയും കൃത്യമായി പ്രതിരോധിക്കാൻ കഴിവുള്ള എസ്-400 ട്രയംഫാണ് ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങുന്നത്.റഷ്യയുടെ ഔദ്യോദിക വാർത്താഏജൻസിയാണ് കരാറിനെ കുറിച്ച് ആദ്യം വാർത്ത പുറത്തുവിട്ടത് .ഇത് പിന്നീട് ഇന്ത്യൻ വിദേശകാര്യമന്ത്രലയം സ്ഥിതീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *