India

സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടി.ഒരു ഭീകരൻ കൊല്ലപ്പെട്ടു.

ശ്രീനഗർ:ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഹരിതാർ ദർസു മേഖലയിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ മരിച്ചു.ഇന്ന് രാവിലെയോടെയാണ് സംഭവം.ഭീകരർ നുഴഞ്ഞുകയറിയിട്ടുണ്ട് എന്ന വിവരത്തെ തുടർന്ന് സൈന്യം പ്രദേശത്ത് തിരച്ചിൽ നടത്തികൊണ്ടിരിക്കെ ഒളിച്ചിരുന്ന ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.സംഘത്തിൽ മൂന്ന് ഭീകരരിൽ ഒരാളാണ് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ബാക്കി രണ്ടുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർചിതമാക്കിയിരിക്കുകയാണ്.കനത്ത മഞ്ഞുവീഴ്ച തിരച്ചിലിനു തടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കിലും സൈന്യവും പോലീസും സംയുക്തമായാണ് തിരച്ചിൽ നടത്തിവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *