Business India

ചില്ലറ പ്രതിസന്ധി;എ.ടി.എം വഴി 20 രൂപ 50 രൂപ നോട്ടുകളും

മുംബൈ:നോട്ടു നിരോധനത്തെ തുടർന്ന് രാജ്യത്ത് ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം ഇടപെടുന്നു.നിരോധിച്ച നോട്ടുകൾക്കു പകരം 2000 രൂപയുടെ കറൻസി വിപണിയിൽ എത്തിയിട്ടുണ്ടെങ്കിലും ചില്ലറ ലഭിക്കാത്ത ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു ഇതിനെ തുടർന്നാണ് സർക്കാർ എ.ടി.എം കളിൽ 20,50,രൂപ നോട്ടുകൾ കൂടി ഉൾപെടുത്താൻ തീരുമാനിച്ചത്.നവംബർ അവസാനമാകുമ്പോഴേക്കും പ്രശനം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അതിനു ശേഷവും പ്രതിസന്ധി തുടരുകയാണെങ്കിൽ കൂടുതൽ മെച്ചപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും എസ്.ബി.ഐ ചെയർപേഴ്സൺ അരുന്ധതി ഭട്ടാചാര്യ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *