India Technology

അഗ്നി-5 വിക്ഷേപണം വിജയകരം.

ന്യൂഡൽഹി:ഇന്ത്യയുടെ വിവിധോദ്ദേശ ആണവ മിസൈൽ അഗ്നി-5  വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി.ഇന്ന് രാവിലെ ആയിരുന്നു അഗ്നി മിസൈലുകളിലെ അഞ്ചാമൻ ഒഡിഷയിലെ വീലർ ദ്വീപിൽ നിന്നും  ഉയർന്നുപൊങ്ങിയത്.ചൈന ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ നെഞ്ചിൽ തീകോരിയിട്ടുകൊണ്ടാണ് അഗ്നി -5 ആകാശത്തിലേക്ക് പറന്നുയർന്നത്.ഈ മിസൈൽ ഇന്റെ വിജയത്തോടെ ഏഷ്യ മുഴുവൻ ഇനിമുതൽ ഇന്ത്യയുടെ നിരീക്ഷണ വലയത്തിലായിരിക്കും.

ഡിഫൻസ് റിസേർച് ആൻഡ് ഡെവലപ്മെന്റ് നിർമിച്ചിരിക്കുന്ന അഗ്നി-5 ചൈനയെ ലക്ഷ്യമാക്കിയാണ് വിക്ഷേപിച്ചിരിക്കുന്നത്.ചൈനയുടെ വടക്കേ അതിർത്തിയിൽ വരെ ആക്രമണം നടത്താൻ കെൽപ്പുള്ളതാണ് അഗ്നി-5 .അഗ്നിയുടെ മുൻതലമുറ മിസൈലുകൾ പാകിസ്താനെ ലക്ഷ്യമാക്കി മുൻപ് ഇന്ത്യ വിക്ഷേപിച്ചിരുന്നു.അഗ്നി-6 ഇന്റെ വിക്ഷേപണം അടുത്തവർഷം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഇന്ത്യൻ ശാസ്ത്രഞ്ജർ.

Leave a Reply

Your email address will not be published. Required fields are marked *