India

കാൺപൂർ ട്രെയിൻ അപകടത്തിന് പിന്നിൽ ഐ എസ് ഐ?

ലക്‌നൗ:നവംബർ 20 ന് കാൺപൂരിൽ ഉണ്ടായ ട്രെയിൻ അപകടത്തിന് പിന്നിൽ പാക് ചാര സംഘടനയായ ഐ എസ് ഐ ക്കും പങ്കുള്ളതായി പോലീസ്.അപകടത്തിന് പിന്നിൽ പാകിസ്ഥാൻ ആണെന്ന് സംശയിക്കുന്നതായും ബിഹാർ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.ട്രെയിൻ അപകടത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത മൂന്നുപേരിൽ നിന്നും പാകിസ്താന്റെ പങ്ക് സംബന്ധിച്ച സൂചന ലഭിച്ചതായും പോലീസ് അറിയിച്ചു.സ്‌ഫോടക വസ്തുക്കൾ നിറച്ച പ്രഷർ കുക്കർ ഉപയോഗിച്ചായിരുന്നു ഇവർ ട്രെയിൻ അപകടപ്പെടുത്തിയത്.ഉത്തർപ്രദേശിലെ കാൺപൂരിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ 140 ൽ ഏറെ പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.പാളത്തിലുണ്ടായ വിള്ളലാണ് അപകടത്തിന് കാരണമെന്നാണ് ഇപ്പോഴും റെയില്‍വേ പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *