India

ലൈംഗീക ആരോപണക്കേസിൽപെട്ട കർണാടക എക്സ്സൈസ് മന്ത്രി രാജിവച്ചു.

ബംഗളുരു:കർണാടക എക്സ്സൈസ് മന്ത്രി എച് വൈ മേത്തി ലൈംഗീക ആരോപണനത്തെ തുടർന്ന് രാജിവച്ചു.രാജിക്കത്ത് മുഖ്യമന്ത്രി സിദ്ധാരാമയ്യക്ക് മന്ത്രി സമർപ്പിച്ചു.കഴിഞ്ഞ ഞായറാഴ്ചയാണ് വിവാദങ്ങളുടെ തുടക്കം ഒരു പ്രാദേശിക ചാനൽ മേത്തിയുടെ അശ്ളീല ദൃശ്യങ്ങൾ ഉൾപ്പെടുന്ന വീഡിയോ പുറത്തുവിട്ടു.ഇത് ശ്രദ്ധയിൽപെട്ട വിവരാവകാശ പ്രവർത്തകൻ രാജശേഖരൻ മന്ത്രിക്കെതിരെ പരാതി നൽകുകയായിരുന്നു.സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് കാണാനെത്തിയ യുവതിയെ മന്ത്രി ലൈംഗീകമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് രാജശേഖർ ആരോപിച്ചത്.ഈ സംഭവങ്ങളെ തുടർന്നാണ് മേത്തി രാജി വച്ചത്.തനിക്കും പാർട്ടിക്കുമെതിരെ രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്നും ആരോപണങ്ങളെ ശക്തമായി നേരിടുമെന്നും മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *