India

കശ്മീരിൽ മൊബൈൽ ഇന്റർനെറ്റ് വിലക്ക്

kashmir news

ശ്രീനഗര്‍: കാഷ്മീരില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് താത്കാലിക നിരോധനം ഏര്‍പ്പെടുത്തി. കുപ്രസിദ്ധ ഭീകരവാദി ബുര്‍ഹാന്‍ വാണിയെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.

പുല്‍വാമ ജില്ലയിലും അനന്ത്നാഗ്,പുല്‍ഗാം തുടങ്ങിയ സ്ഥലങ്ങളിലുമൊക്കെ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആക്രമണസാധ്യതാ മുന്നറിയിപ്പുള്ള സ്ഥലങ്ങളിലെ മുഴുവന്‍ സ്കൂളുകളിലെയും പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് വിവരങ്ങള്‍.

ബാരാമുള്ളയില്‍ നിന്നുള്ള തീവണ്ടി ഗതാഗതവും താത്കാലികമായി നിര്‍ത്തിവച്ചു. വെള്ളിയാഴ്ചയാണ് സൈനികരുമായുള്ള ഏറ്റുമുട്ടലിനിടെ ബുര്‍ഹാന്‍ കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *