India

ജമ്മു-കാശ്മീരിൽ സംഘർഷം:വെടിവെപ്പിൽ ബാലൻ മരിച്ചു

ശ്രീനഗർ : ജമ്മുകശ്മീർ തലസ്ഥാനമായ ശ്രീനഗറിൽ  സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 12 വയസുകാരൻ മരിച്ചു  സംഭവത്തെ തുടർന്ന് ശ്രീനഗറിൽ നിരോധനജ്ജ്ഞ  പ്രഖ്യാപിച്ചിരിക്കുകയാണ്.

സയദ്‌പുര സ്വദേശിയായ ജുനൈദ് അഹമ്മദ് ആണ് പെല്ലറ്റ് വെടിവെയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ് മരണപ്പെട്ടത്.

സംഭവത്തെ തുടർന്ന് നിരവധി പേർ അണിനിരന്ന പ്രധിഷേധ പ്രകടനത്തിന് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പോലീസുംമായുള്ള ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *