India

ബാങ്കിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക 5000 ആക്കി ചുരുക്കി.

ന്യൂഡൽഹി:ബാങ്കിൽ പണം നിക്ഷേപിക്കുന്നതിന് കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ ഇനി മുതൽ ബാങ്കിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക 5000 ആക്കി കുറച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കി.ഡിസംബർ 30 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.പിൻവലിച്ച 500 1000 രൂപ കറൻസികൾ ബാങ്കിൽ നിക്ഷേപിക്കുന്നതിനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.എന്തുകൊണ്ടാണ് പഴയ കറൻസികൾ ഇതുവരെ മാറ്റാതിരുന്നത്  എന്നുള്ള വിവരങ്ങൾ ഉൾപ്പെടെ നൽകി വിശ്വസനീയമെന്ന് ബാങ്ക് അധികൃതർക്ക് ബോധ്യപ്പെട്ടെങ്കിലേ ഇനിമുതൽ  നിക്ഷേപം സ്വീകരിക്കുകയുള്ളൂ.അതെ സമയം 5000 ത്തിൽ കുറഞ്ഞ തുക നിക്ഷേപിക്കുന്നതിൽ യാതൊരു പ്രശ്നവും ഉണ്ടാകുന്നതല്ല.ബാങ്ക് അക്കൗണ്ടുകൾ വഴി വൻതോതിൽ കള്ളപ്പണം വെളുപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഇത്തരമൊരു നടപടിയെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *