India

ഇന്ത്യ വിരുദ്ധ പ്രവർത്തനം; കാശ്മീരിൽ 12 സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടു.

ശ്രീനഗർ:ഇന്ത്യ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന പേരിൽ കാശ്മീരിൽ 12 സർക്കാർ ഉദ്യോഗസ്ഥരെ കാശ്മീർ സർക്കാർ പിരിച്ചുവിട്ടു.പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ചീഫ് സെക്രട്ടറി നടപടിയെടുത്തത്.വിദ്യാഭ്യാസം, റെവന്യൂ, ആരോഗ്യം, എന്‍ജിനിയറിങ്, ഭക്ഷ്യ – പൊതുവിതരണം എന്നിവകുപ്പുകളിൽ പെട്ടവരും കാശ്മീർ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് രെജിസ്ട്രാറും  പുറത്താക്കപെട്ടവരിൽ ഉൾപ്പെടുന്നുണ്ട് എന്നാണ് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. പുറത്താക്കപെട്ടവരുടെ പേരിൽ പോലീസ് മുമ്പ് തന്നെ കേസ് എടുത്തിരുന്നുവെങ്കിലും അറസ്റ്ചെയ്യുവാൻ സാധിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *