Business India

പുതിയ കറൻസികൾ നാളെ മുതൽ എ.ടി.എം ൽ ലഭ്യമാകും.

ന്യൂഡൽഹി:പുതുതായി ഇറക്കിയ 2000,500,രൂപ നോട്ടുകൾ നാളെമുതൽ എ.ടി.എം. വഴി ലഭ്യമാക്കാനുള്ള നടപടി  ആരംഭിക്കുമെന്ന് ധനകാര്യ സെക്രട്ടറി ശക്തി കാന്ത ദാസ് അറിയിച്ചു.സാങ്കേതിക പ്രശ്നങ്ങളാൽ ഇവ ഇപ്പോൾ എ.ടി.എം.ൽ ലഭ്യമല്ല ഈ പ്രശനം പരിഹരിക്കുന്നതിനായി പ്രതേക സംഘത്തെ ഏല്പിച്ചതായും പണ ദൗർലഭ്യം കുറയ്ക്കുന്നതിനായി മൈക്രോ എടിഎം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.രാജ്യത്തുടനീളം എ.ടി.എം ശൃംഖല വർധിപ്പിക്കും. എ.ടി.എമ്മുകളിൽ പണം നിറക്കുന്ന നടപടി ഊർജിതമാക്കും. പോസ്റ്റ് ഓഫിസുകൾക്ക് കൂടുതൽ പണം അനുവദിക്കുമെന്നും സാമ്പത്തികകാര്യ സെക്രട്ടറി അറിയിച്ചു.പുന:ക്രമീകരണം പൂർത്തിയായാൽ എ.ടി.എമ്മുകളിൽ നിന്നും പിൻവലിക്കാവുന്ന കൂടിയ തുക 2,500 ആകും. ഇപ്പോൾ ഇത് 2,000 ആണ്.

Leave a Reply

Your email address will not be published. Required fields are marked *