India

റിസോഴ്സ് സാറ്റ് 2 എ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു.

വിശാഖപട്ടണം:ഇന്ത്യയുടെ വിദൂര സംവേദന ഉപഗ്രഹമായ റിസോഴ്സ് സാറ്റ് 2 എ വിജയകരമായി വിക്ഷേപിച്ചു.ഇന്ന് രാവിലെ 10-2 5  ഒടുകൂടി ഉപഗ്രഹവും വഹിച്ചുകൊണ്ടുള്ള റോക്കറ്റ് ശ്രീഹരി കോട്ടയിൽ നിന്നും പറന്നുയർന്നു.പി എസ് എൽ വി സി 36 ആണ് ഉപഗ്രഹവുമായി പറന്നുയർന്നത്.വിക്ഷേപണം നടന്നു 18 മിനിറ്റുകൾക്കുള്ളിൽ തന്നെ ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കുവാൻ സാധിച്ചത് വലിയൊരു നേട്ടമാണ്.1235 കിലോ ഭാരമുള്ള റിസോഴ്സ് സാറ്റ് 2 എ റിസോഴ്സ്സ് സാറ്റ് സീരിസിലെ പിന്തുടർച്ചയാണ് 5 വർഷമാണ് ഉപഗ്രഹത്തിന്റെ ആയുസ്.അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ ഉപഗ്രഹം സൗര കേന്ദ്രികൃത ഭ്രമണപഥത്തിൽ  ചുറ്റിയാണ് ഭൂമിയെ നിരീക്ഷിക്കുക.

Leave a Reply

Your email address will not be published. Required fields are marked *