Entertainment India

സംഗീതജ്ഞൻ ബാലമുരളീ കൃഷ്ണ അന്തരിച്ചു.

ചെന്നൈ:പ്രസിദ്ധ കർണാടക സംഗീതജ്ഞൻ എം.ബാലമുരളീ കൃഷ്ണ അന്തരിച്ചു.വൈകിട്ട് 5 മണിയോടുകൂടി ചെന്നൈയിലെ സ്വന്തം വസതിയിലായിരുന്നു അന്ത്യം. 86 വയസായിരുന്നു.സംഗീതരംഗത്തെ സംഭാവനകൾ പരിഗണിച്ച് നിരവധി പുരസ്കാരങ്ങൾ ബാലമുരളീകൃഷ്ണയെ തേടിയെത്തിയിട്ടുണ്ട്. സംഗീത കലാനിധി, ഗാന കൗസ്തുഭ, ഗാനകലാഭൂഷണം, ഗാനഗന്ധർവ്വൻ, ഗായന ചക്രവർത്തി, ഗാന പദ്മം, നാദജ്യോതി, സംഗീത കലാസരസ്വതി, നാദ മഹർഷിണി, ഗന്ധർ‌വ്വ ഗാന സാമ്രാട്ട്, ജ്ഞാനസാഗര, നൂറ്റാണ്ടിെൻറ സംഗീതജ്ഞൻ എന്നിവ അവയിൽ ചിലതാണ്. ദേശീയ ഉദ്ഗ്രഥനത്തിനു വേണ്ടി പ്രവർത്തിച്ചതിന്റെ പേരിൽ മഹാരാഷ്ട്ര സർക്കാർ ഇദ്ദേഹത്തിനു ബഹുമതികൾ സമ്മാനിച്ചിട്ടുണ്ട്.സംഗീതജ്ഞൻ,ഗായകൻ എന്നതിന് പുറമെ വയലിൻ, മൃദംഗം, പുല്ലാങ്കുഴൽ, വീണ എന്നിവ വിദഗ്ദമായി ഉപയോഗിക്കൻ കഴിയുന്ന പ്രതിഭ കൂടിയായിരുന്നു അദ്ദേഹം. നിരവധി സിനിമകൾക്ക് പിന്നണി ഗാനം ആലപിച്ചിട്ടുണ്ട്. വിവിധ ഭാഷകളിലെ ചിത്രങ്ങളിലായി 400ൽ അധികം ഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തി.ആന്ധ്രാപ്രദേശിലെ ശങ്കരഗുപ്തയിലായിരുന്നു ജനനം.15ാം വയസിൽ 72 മേളകർത്താ രാഗങ്ങൾ സ്വായത്തമാക്കി. ത്യാഗരാജ ഭാഗവതരുടെ പിൻമുറക്കാരുടെ ഗുരുവായി അദ്ദേഹം അറിയപ്പെട്ടു.സംഗീതത്തിലുള്ള വാസനയെ അറിഞ്ഞ ബാലമുരളീകൃഷ്ണയുടെ അച്ഛൻ അദ്ദേഹത്തെ പരുമ്പള്ളു രാമകൃഷ്ണ പണ്ടലുവിന്റെ ശിഷ്യനാക്കി. ത്യാഗരാജ സ്വാമികളുടെ ശിഷ്യപരമ്പരയിലെ കണ്ണിയായ പണ്ടലുവിന്റെ കീഴിൽ നിന്നു വളരെ പെട്ടെന്നു തന്നെ ബാലമുരളീകൃഷ്ണ കർണാടക സംഗീതം ഹൃദിസ്ഥമാക്കി.

Leave a Reply

Your email address will not be published. Required fields are marked *