India

പുതിയ 500 രൂപ നോട്ടിലെ പിഴവുകളിൽ ആശങ്കപെടേണ്ടതില്ലെന്നു റിസേർവ് ബാങ്ക്.

ന്യൂഡൽഹി:1000,500 രൂപ നോട്ട് നിരോധനത്തെ തുടർന്ന് പുറത്തിറക്കിയ പുതിയ 500 രൂപ നോട്ടിൽ കണ്ടെത്തിയ പിഴവുകളിൽ ആശങ്ക വേണ്ടെന്ന് റിസേർവ് ബാങ്ക് അറിയിച്ചു.സീരിയൽ നമ്പർ പ്രിന്റ് ചെയ്തതിലും ഗാന്ധിയുടെ ചിത്രത്തിലും ഉൾപ്പെടെ ഒൻപത് സുരക്ഷാ പിഴവുകളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.കണ്ടെത്തിയിരിക്കുന്ന സുരക്ഷാ പിഴവുകൾ ലക്ഷത്തിൽ ഒന്നിന് മാത്രമേ ഉള്ളു എന്നും ഇത്തരം നോട്ടുകൾ ലഭിക്കുകയാണെങ്കിൽ അവ ബാങ്കുകളിൽ നിന്നും മാറ്റി വാങ്ങാവുന്നതാണ് എന്നും റിസേർവ് ബാങ്ക് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *