India International

നിയുക്ത അമേരിക്കൻ പ്രെസിഡന്റ്‌ ഡൊണാൾഡ് ട്രംപുമായി നല്ല ബന്ധമെന്ന് മോദി.

ഡൽഹി:നിയുക്ത അമേരിക്കൻ പ്രെസിഡൻറ് ആയി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്ന് പ്രധാനമന്ത്രി മോഡി.ലോകസഭാ സ്പീക്കർ സുമിത്ര മഹാജൻ ഒരുക്കിയ ചായ സൽക്കാരത്തിൽ പങ്കെടുക്കുവാനെത്തിയപ്പോളാണ് മോഡി ഇ കാര്യം വ്യക്തമാക്കിയത്.അധികാരമേറ്റെടുക്കുന്ന അമേരിക്കൻ റിപ്പബ്ലിക്ക് സർക്കാർ ഇന്ത്യയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ ശ്രമിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും  പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.പാർലെമെന്റിലെ ശീതകാല സമ്മേളനം ആരംഭിയ്ക്കാനിരിക്കെ ആണ് മുതിർന്ന നേതാക്കൾക്കായി സ്പീക്കർ സുമിത്ര മഹാജൻ ചായ സൽക്കാരം ഒരുക്കിയത്.ഒന്നരമണിക്കൂറിലേറെ നീണ്ട സംഭാഷണത്തിൽ ഇന്ത്യ അമേരിക്ക പഴയ കാല ബന്ധവും കാശ്മീർ വിഷയത്തിൽ യു.എസ്  നയതന്ത്രതഞ്ജൻ റോബിൻ റാഫേൽ ഇന്ത്യക്ക് എതിരായി എടുത്ത നിലപാടുകളും ചർച്ചയായി.

Leave a Reply

Your email address will not be published. Required fields are marked *