India

പുതിയ നോട്ടുകൾ വ്യോമഗതാഗതം വഴി എല്ലായിടത്തും എത്തിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം.

ദില്ലി:രാജ്യത്തെ  ബാങ്കുകളിൽ പണലഭ്യത വേഗത്തിലാക്കുവാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.ഇതിന്റെ ഭാഗമായി പണം വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചു  രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ എത്തിക്കുവാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.വ്യോമസേനയുടെ ഹെലികോപ്റ്ററുകളും വിമാനങ്ങളും ആയിരിക്കും ഇതിനായി ഉപയോഗിക്കുക.വിമാനം മാർഗം പണം എത്തിക്കുമ്പോൾ 6 ദിവസം കൊണ്ട് രാജ്യത്തെ എല്ലായിടത്തും പണം എത്തിക്കാനാകുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.നിലവിൽ നോട്ടുകൾ അടിച്ചിറക്കി രാജ്യത്തെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കാൻ 21 ദിവസത്തിലധികം സമയം എടുക്കും. ഗ്രാമപ്രദേശങ്ങളിലെ സാദാരണക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വിമാനമാർഗം പണം എത്തിക്കുന്നതിലൂടെ ഇല്ലാതാകുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *