India

നോട്ട് അസാധുവാക്കൽ;നിക്ഷേപിക്കുന്ന പണം പിൻവലിക്കുന്നതിന് നിയന്ത്രണമില്ല.

ന്യൂഡൽഹി:1000 രൂപയുടെയും 500 രൂപയുടെയും  നിരോധനത്തെ തുടർന്ന് പണം പിൻവലിക്കുന്നതിന് റിസേർവ് ബാങ്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തിൽ ഇളവ്.നിക്ഷേപിച്ച പണംഅക്കൗണ്ടിൽ നിന്നും പിൻവലിക്കുന്നതിന് ഇന്ന് മുതൽ പരിധിയില്ല അതെ സമയം എ.ടി.എം ൽ നിന്നും പിൻവലിക്കാവുന്ന തുകയുടെ നിയന്ത്രണം തുടരുമെന്നും ആർ.ബി.ഐ അധികൃതർ അറിയിച്ചു.നവംബർ 8 ന് 500,1000 രൂപ കറൻസികൾ അസാധുവാക്കപ്പെട്ടതിനെ തുടർന്ന് രാജ്യത്തെ എല്ലാ ബാങ്കുകളിൽ നിന്നും ഒരാഴ്ച പിൻവലിക്കാവുന്ന പരമാവധി തുക 24000 ആയി കുറച്ചിരുന്നു.ഇപ്പോഴുള്ള ഈ നിയന്ത്രണങ്ങൾ രാജ്യത്തെ സമ്പത്ത് വ്യവസ്ഥയിലെ കറൻസിയുടെ ഒഴുക്കിനെ തടയുന്നുവെന്നും അതിനെ തുടർന്നാണ് ഇത്തരം നടപടി എന്നും ആർ.ബി.ഐ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *