India

സിനിമ തീയേറ്ററുകളിൽ ദേശീയഗാനം നിര്ബന്ധമാക്കണമെന്ന് സുപ്രീം കോടതി.

ന്യൂഡൽഹി:രാജ്യമെമ്പാടുമുള്ള സിനിമ തീയേറ്ററുകളിൽ  ഇനിമുതൽ പ്രദര്ശനം തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം നിർബന്ധമായും കേൾപ്പിക്കണമെന്ന് സുപ്രീം കോടതി.ദേശീയഗാനം ആലപിക്കുന്ന സമയത്ത് തീയേറ്ററിൽ ഉള്ള എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും ഈ സമയം സ്‌ക്രീനിൽ ദേശീയ പതാകയുടെ ദൃശ്യം കാണിക്കണമെന്നും സുപ്രീം കോടതി പുതുതായി ഇറക്കിയ ഉത്തരവിൽ പറയുന്നു.ദേശീയഗാനത്തെ അവഹേളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കവെ ആൺ കോടതി ഇത്തരം നടപടിയിലേക്ക് നീങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *