India

ഹാക്കർമാരുടെ ശല്യം ക്യാബിനറ്റ് യോഗങ്ങളിൽ മൊബൈൽ ഫോണിന് വിലക്ക്.

ന്യൂഡൽഹി:ഇന്ത്യയിലെ പ്രമുഖരുടെ ഫോണുകൾ പാക്-ചൈനീസ് ഹാക്കർമാർ ചോർത്താൻ സാധ്യതയുള്ളതിനാൽ ക്യാബിനറ്റ് യോഗങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബന്ധപെട്ടവർക് നിർദേശം നൽകി.ഹാക്കർമാർ മന്ത്രിമാരുടെയും മറ്റു  ഉന്നത ഉദ്യോഗസ്ഥരെയും ഫോണുകൾ ചോർത്താൻ സാധ്യത ഉണ്ട് എന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി.സൈനിക പ്രത്യാക്രമണത്തിന്റെയും പാകിസ്താനുമായി നിലനിൽക്കുന്ന പ്രശ്നങ്ങളുടെയും പശ്ചാത്തലത്തിലാണ് നടപടിയെന്നും ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സിർക്കുലറിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *