India Kerala

ശബരിമലയിൽ പ്രായ ഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സർക്കാർ.

ന്യൂഡൽഹി:എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന് സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.യു.ഡി.എഫ്.സർക്കാരിന്റെ കാലത്തെ സത്യവാങ്മൂലം പരിഗണിക്കേണ്ടതില്ലെന്നും സർക്കാർ സുപ്രീം കോടതിയിൽ അഭിപ്രായപ്പെട്ടു.ശബരിമലയിലെ നിലവിലുള്ള ആചാരങ്ങൾക്ക് മാറ്റം വരുത്തേണ്ടതില്ലെന്ന് ആയിരുന്നു  സർക്കാരിന്റെ നിലപാട്.എന്നാൽ ഇത് തിരുത്തിയാണ് എൽ.ഡി.എഫ്. സർക്കാർ പുതിയ നിലപാട് സർക്കാർ കോടതിയെ അറിയിച്ചത്.എന്നാൽ സർക്കാരിൽ നിന്നും വിപരീതമായ നിലപാട് ആണ് ദേവസ്വം ബോർഡ് എടുത്തത്.സർക്കാർ മാറുന്നതിന് അനുസരിച് തീരുമാനം മാറ്റുന്നത് ശരിയല്ലെന്നും ദേവസ്വം ബോർഡ് അഭിപ്രായപ്പെട്ടു.ഇതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് സർക്കാർ 2017 ഫെബ്രുവരി 20 ലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *