India

വിക്സ് ഉൾപ്പെടെ 344 മരുന്നുകളുടെ നിരോധനം കേന്ദ്ര സർക്കാർ നീക്കി.

ന്യൂഡൽഹി:വിക്സ് ഉൾപ്പെടെയുള്ള 344 ഓളം മരുന്നുകൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന നിരോധനം ദില്ലി ഹൈക്കോടതി നീക്കി.ആരോഗ്യത്തിന് ഹാനികരമാണെന്ന് കാട്ടിയാണ് വിക്സ് ഉൾപ്പെടെയുള്ള 344 ഓളം മരുന്നുകൾ കേന്ദ്ര സർക്കാർ നിരോധിച്ചത്.നിരോധനത്തിനെതിരെ മരുന്ന് കമ്പനികൾ നൽകിയ പരാതിയിന്മേൽ ആൺ കോടതിയുടെ തീരുമാനം.വേണ്ടത്ര പരിശോധനയോ നടപടി ക്രമങ്ങൾ പാലിക്കുകയോ ചെയ്യാതെയാണ് മരുന്നുകൾ നിരോധിച്ചത് എന്ന കമ്പനികളുടെ വാദത്തിനാണ് സുപ്രീം കോടതി നിരോധനം ഒഴിവാക്കിയത്.എന്നാൽ മരുന്നുകളുടെ കൂട്ടുകളിൽ ശാസ്ത്രീയത ഇല്ലെന്നായിരുന്നു കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ ഈ വാദം കോടതി പരിഗണിച്ചില്ല.ദില്ലി കോടതിയുടെ തീരുമാനത്തിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *