India

ഗോവയിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; ആളപായമില്ല

പനാജി: വിമാനം റൺവേയിൽ നിന്ന്​ തെന്നിമാറി. ഗോവയിലെ  ഡബോളിം വിമാനത്താവളത്തിൽ ആണ് സംഭവം. 154 യാത്രക്കാരുമായി  പുറപ്പെടാനൊരുങ്ങിയ ​ജെറ്റ്​ എയർവേയ്​സ്​ വിമാനമാണ്​ ​റൺവേയിൽ നിന്ന്​ തെന്നിമാറിയത്​. ജീവനക്കാരടക്കം 161 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. വൻദുരന്തമാണ് തലനാരിഴക്ക് ഒഴിഞ്ഞുമാറിയത്.പറന്നുയരാൻ ശ്രമിക്കുന്നതിനിടെ വിമാനം റൺവേയിൽ നിന്ന്​ തെന്നിമാറുകയായിരുന്നു.ജെറ്റ്​ എയർവേയ്​സി​െൻറ 9w 23474 എന്ന വിമാനമാണ്​  അപകടത്തിൽ പെട്ടത്. ചില യാത്രക്കാർക്ക്​ നിസാര പരിക്കേറ്റതായും ഇവർക്ക്​ ഉടൻ തന്നെ ചികിൽസ ലഭ്യമാക്കിയതായും ജെറ്റ്​ എയർവേയ്​സ്​ അധികൃതർ അറിയിച്ചു. അപകട കാരണം എന്താണെന്ന് വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *