India Technology

റിലയൻസ് ജിയോ സൗജന്യ ഓഫർ 2017 മാർച്ച് 31 വരെ നീട്ടി.

മുംബൈ:പരിധികളില്ലാത്ത സൗജന്യ 4ജി  ഇന്റർനെറ്റും വോയിസ് കോളുകളുമായി  ടെലികോം മേഖലയിൽ കടന്നുവന്ന് ഉപഭോക്താക്കളെ അമ്പരിപ്പിച്ച ടെലികോം സേവന ദാദാക്കളാണ് റിലയൻസ് ജിയോ.ഇപ്പോഴിതാ മറ്റൊരു വലിയ പ്രഖ്യാപനം കൂടി നടത്തി വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ജിയോ.ജിയോ വെൽക്കം ഓഫർ എന്ന രീതിയിൽ ഡിസംബർ 31 വരെ നൽകിയിരുന്ന സൗജന്യ ഓഫാറുകൾ എല്ലാം തന്നെ ജനുവരി 1 മുതൽ ഹാപ്പി ന്യൂ ഇയർ ഓഫർ എന്ന പേരിൽ വീണ്ടും മൂന്നുമാസം കൂടി ഉപയോഗിക്കാമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.ലോഞ്ച് ചെയ്ത് മൂന്ന് മാസം പിന്നിടുമ്പോള്‍ അവിശ്വസിനീയമായ രീതിയിലാണ് ജിയോയുടെ  വളർച്ച.അടുത്തായി ജിയോ സിം വീടുകളിൽ എത്തിച്ച് അഞ്ചു മിനിറ്റിനകം ഇ കെവൈസി ഉപയോഗിച്ച് ആക്റ്റിവേറ്റാക്കി നൽകുന്നുണ്ട്. മൂന്നുമാസത്തിനകം ജിയോ ഉപയോഗിക്കുന്നവരുടെ എണ്ണം 5.2 കോടി കടന്നെന്നും  മുകേഷ് അംബാനി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *