India

സഹകരണ ബാങ്കുകളുടെ നിരോധനം എന്തിനെന്ന് സുപ്രീം കോടതി.

ന്യൂഡൽഹി:സഹകരണ ബാങ്കുകളോടുള്ള കേന്ദ്രസർക്കാറിന്‍റെ വിവേചനം എന്തടിസ്ഥാനത്തിലാണ് എന്ന് സുപ്രീം കോടതി.നിയന്ത്രണത്തിന് പകരം നിരോധനം ഏർപ്പെടുത്തിയത് അനൂകൂലിക്കാൻ ആവില്ലെന്നും കോടതി.നിക്ഷേപകർ നിശ്ചയിച്ച പണമെങ്കിലും സർക്കാറിന് നൽകാൻ സാധിക്കണമെന്നും കോടതി പറഞ്ഞു. വിഷയത്തിൽ കേന്ദ്ര സർക്കാർ വരുന്ന ബുധനാഴ്ച മറുപടി നൽകണമെന്നും സുപ്രീംകോടതി നിർദേശിച്ചു. നോട്ട് അസാധുവാക്കൽ വിഷയത്തിൽ കേരളം, മഹാരാഷ്ട്ര, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിലെ സഹകരണ സ്ഥാപനങ്ങൾ നൽകിയ 32 ഹരജികൾ പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമർശനം.സഹകരണ സ്ഥാപനങ്ങളിൽ പിഴവുകൾ ഉണ്ടെങ്കിൽടപടികളും പരിഹാരങ്ങളും സർക്കാറിന് സ്വീകരിക്കാവുന്നതാണ്അല്ലാതെ എന്തിനാണ് നിരോധനം കൊണ്ടു വന്നതെന്നും അത് പ്രായോഗിക നടപടിയല്ലെന്നും കോടതി പറഞ്ഞു.വലിയൊരു മാറ്റത്തിന് വേണ്ടി കേന്ദ്രസർക്കാർ സ്വീകരിച്ച നടപടിയാണിതെന്ന് റോഹ്തഗി കോടതിയെ അറിയിച്ചു.ചെറിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുംഇതിന് എല്ലാ പിന്തുണയും വേണം. ഡിസംബർ 31ഒാടെ നിലവിലെ പ്രതിസന്ധി അവസാനിക്കുമെന്നുംഅറ്റോർണി ജനറൽ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *