India

നോട്ട് അസാധുവാക്കൽ; സർക്കാരിനെതിരെ സുപ്രീംകോടതിയുടെ വിമര്ശനം.

ന്യൂഡൽഹി:1000,500 രൂപ നോട്ടുകൾ അസാധുവാക്കിയ കേന്ദ്രസർക്കാർ നിലപാടിനെതിരെ സുപ്രീംകോടതി.സർക്കാരിന്റെ ഉത്തരവുമൂലം നിരവധി സാദാരണ ജനങ്ങളാണ് കഷ്ടപ്പാട് അനുഭവിക്കുന്നതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂർ പറഞ്ഞു.മാറാവുന്ന നോട്ടുകൾ 4000 ഇൽ നിന്നും 2000 ആക്കി കുറച്ചതിനെയും കോടതി വിമർശിച്ചു.മറ്റു ഹൈകോടതികളിൽ നിലനിൽക്കുന്ന നോട്ടുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീം കോടതി പരിഗണിക്കുമെന്നും 100 രൂപയുടേത് അടക്കമുള്ള കൂടുതൽ നോട്ടുകൾ എ.ടി.എം വഴി കൂടുതലായി എത്തിക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *