India Kerala

ക്വോറികളുടെ ലൈസൻസ് ലഭിക്കണമെങ്കിൽ ഇനിമുതൽ പരിസ്ഥിതി അനുമതി നിർബന്ധം.

ന്യൂഡൽഹി:സംസ്ഥാനത്തെ ക്വോറി  ലൈസൻസുകൾ പുതുക്കണമെങ്കിൽ പരിസ്ഥിതി അനുമതി നിർബന്ധമാണെന്ന് സുപ്രീം കോടതി വിധി.സമാനമായ വിധി തന്നെയാണ് ഹൈക്കോടതി ഇതിനുമുമ്പ് വിധിച്ചിരുന്നത്. എന്നാൽ ആ വിധിക്കെതിരെ ക്വോറി ഉടമകൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നു ആ കേസ് പരിഗണിക്കവെ ആണ് സുപ്രീം കോടതി ഇത്തരത്തിലുള്ള വിധി പ്രസ്താവിച്ചത്.ക്വോറി ഉടമകൾക്കും അവരുടെ നിലപാടിനെ പിന്തുണച്ച കേരള സർക്കാരിനും വിധി വലിയ തിരിച്ചടിയാണ്.പരിസ്ഥിതി സംരക്ഷിക്കുവാൻ കോടതിക്ക് ഉത്തരവാദിത്വമുണ്ടെന്നും അതുകൊണ്ട് തന്നെ ക്വോറി ലൈസൻസ് അനുവദിക്കുന്നതിന് പരിസ്ഥിതി അനുമതി നിർബന്ധമാണെന്നും സുപ്രീം കോടതി വിധിയിൽ പറയുന്നു.2015 ലാണ് 5 ഹെക്ടറിൽ താഴെയുള്ള ക്വോറികൾക്ക് ലൈസൻസ് ലഭിക്കാൻ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന നിലപാട് കേരളം സർക്കാർ എടുത്തത് എന്നാൽ ഇ നടപടി ഹൈക്കോടതി ഇടപെട്ട് റദ്ദ് ചെയ്യുകയായിരുന്നു.ഹൈക്കോടതിയുടെ ഇ നടപടിയെ ചോദ്യംചെയ്താണ് ക്വോറി ഉടമകൾ സുപ്രീം കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *