India

ജയലളിതയുടെ ആരോഗ്യനില സാധരണ രീതിയിൽ ആയതായി ഡോക്ടർമാർ.

തമിഴ്നാട്:പനിയും ശ്വാസകോശ സംബന്ധമായ അസുഖത്തെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി ജയലളിത സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.ഇപ്പോൾ ജയലളിത ചുറ്റുപാടും നടക്കുന്നതിനെ കുറിച്ചൊക്കെ മനസ്സിലാക്കുന്നുണ്ടെന്നും ആവശ്യമായ കാര്യങ്ങൾ ചോദിക്കുന്നുണ്ടെന്നും ജയലളിതയെ പ്രവേശിപ്പിച്ച അപ്പോളോ ആശുപത്രിയിലെ മുതിർന്ന ഡോക്ടർ പ്രതാപ് റെഡ്ഢി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.കഴിഞ്ഞ മാസം 22 ന് ആയിരുന്നു ജയലളിതയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ലണ്ടണിൽ നിന്നെത്തിയ പ്രത്യേക ഡോക്ടർ മാരുടെ നിരീക്ഷണത്തിലായിരുന്നു ജയലളിതയുടെ ചികിത്സ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *