India

ജയലളിതയുടെ നില അതീവഗുരുതരമായി തുടരുന്നു.

ചെന്നൈ:ഹൃദയസ്തംഭനത്തെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നില അതീവ ഗുരുതരമായി തുടരുന്നു.അപ്പോളോ ആശുപത്രി പുറത്തിറക്കിയ വാർത്താകുറിപ്പിൽ ജയലളിതയുടെ ജീവൻ നിലനിൽക്കുന്നത് യന്ത്ര സഹായത്തോടെ മാത്രമാണെന്ന് ആണ് പറഞ്ഞിരിക്കുന്നത്.12.45 ന് ആശുപത്രി പുറത്തിറക്കിയ കുറിപ്പിൽ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ജയലളിത എന്നും പറയുന്നു.ജയലളിതയുടെ ആരോഗ്യം പൂര്ണമായും ബേധമായി എന്ന് ആശുപത്രി അധികൃതർ കുറിപ്പ് ഇറക്കി മണിക്കൂറുകകൾക്കുള്ളിലാണ് ജയലളിതയ്ക് ഹൃദയ സ്തംഭനം ഉണ്ടായത്.വിവരം അറിഞ്ഞു ആശങ്കയിലായ നിരവധി ജനങ്ങളാണ് അപ്പോളോ ആശുപത്രിയിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നത്.പനിയും നിര്ജ്ജലീകരണവും മൂലം കഴിഞ്ഞ സെപ്തംബർ 22 ണ് ആണ് ജയലളിതയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *