International News

സിറിയയിലെ ഏറ്റുമുട്ടലിൽ 70 പേർ കൊല്ലപ്പെട്ടു

aleppo war zone

ഡമാസ്കസ്: സിറിയയിലെ ആലപ്പോ നഗരത്തില്‍ സര്‍ക്കാര്‍ സൈനികരും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 24 മണിക്കൂറിനകം 70 പേര്‍ കൊല്ലപ്പെട്ടു. ഇരുഭാഗത്തും ആള്‍നാശമുണ്ടായി. ആലപ്പോ പ്രാന്തത്തിലെ സയ്റ്റന്‍, ഖലാസ ഗ്രാമങ്ങള്‍ അല്‍ നുസ്റ ഭീകരരില്‍നിന്നു സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചു. റഷ്യന്‍ യുദ്ധവിമാനങ്ങളുടെ പിന്‍ബലത്തോടെയാണു സിറിയന്‍ സൈന്യം ആക്രമണം നടത്തിയത്. ഇതേസമയം അതിര്‍ത്തി നഗരമായ മാന്‍ബെജില്‍ ഐഎസിനെതിരേ യുഎസ് പിന്തുണയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസ് (എസ്ഡിഎഫ്)ശക്തമായ പോരാട്ടം തുടരുകയാണ്. അറബി, കുര്‍ദ് പോരാളികള്‍ ഉള്‍പ്പെടുന്ന എസ്ഡിഎഫിന്‍റെ നേതൃത്വം കുര്‍ദിഷ് പീപ്പിള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനാണ.്

syria aleppo war

ഐഎസിനെതിരേയുള്ള പോരാട്ടത്തില്‍ എസ് ഡി എഫിനെ സഹായിക്കാന്‍ ഫ്രഞ്ച്, ജര്‍മന്‍ സ്പെഷല്‍ സേന എത്തിയതായും റിപ്പോര്‍ട്ടുണ്ട്. കുര്‍ദുകള്‍ക്കു പ്രാമുഖ്യമുള്ള അയ്ന്‍അല്‍ അറബ് നഗരത്തില്‍ ഫ്രഞ്ചുസേന സൈനികത്താവളം നിര്‍മിച്ചുതുടങ്ങിയതായി സിറിയന്‍ ഒബ്സര്‍വേറ്ററി റിപ്പോര്‍ട്ടു ചെയ്തു.

വടക്കന്‍ സിറിയയിലെ വിദേശ സൈനിക സാന്നിധ്യത്തെ സിറിയന്‍ ഭരണകൂടം രൂക്ഷമായി വിമര്‍ശിച്ചു. സിറിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണു ഫ്രഞ്ച്, ജര്‍മന്‍ നടപടിയെന്ന് സിറിയന്‍ വിദേശമന്ത്രാലയം പറഞ്ഞു. ഭീകരതയെ ചെറുക്കാനെന്ന വ്യാജേനയാണു വിദേശസൈന്യം സിറിയയില്‍ എത്തിയിരിക്കുന്നത്. സിറിയയിലെ നിയമാധിഷ്ഠിത ഭരണകൂടത്തിന്‍റെ സഹകരണത്തോടെ മാത്രമേ ഭീകരതയെ എതിര്‍ത്തു തോല്പിക്കാനാവുകയുള്ളുവെന്നു വിദേശമന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *