International Sports

ബ്രസീലിയൻ ഫുട്ബോൾ താരങ്ങൾ സഞ്ചരിച്ച വിമാനം തകർന്നു.

ബഗോട്ട:ബ്രസീലിയൻ പ്രാദേശിക ഫുട്ബോൾ ടീം അംഗങ്ങൾ സഞ്ചരിച്ചിരുന്ന വിമാനം കൊളംബിയൻ അതിർത്തിയിൽ തകർന്നു വീണു.സൗത്ത് അമേരിക്കൻ ചാമ്ബ്യൻഷിപ്പിനായി പോകുകയായിരുന്ന ബ്രസീലിയൻ പ്രാദേശിക ക്ലബ് ആയ ഷാപ്പോകോൺസ് സോക്കർ ടീമിൽ ഉപെട്ടവരാണ് അപകടത്തിൽ പെട്ടത്.കൊളംബിയയിലെ മെഡലിയെൻ വിമാന താവളത്തിനു സമീപം രാത്രി ഏകദേശം 10.30 ഒടുകൂടി വിമാനം തകർന്നുവീഴുകയായിരുന്നു എന്നാണ് പുറത്ത് വന്ന വിവരങ്ങൾ.ഫുട്ബോൾ താരങ്ങൾ ഉൾപ്പെടെ 81 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത് ഇതിൽ പത്തുപേർക്ക് പരിക്കുപറ്റി എന്ന് പറയുമ്പോഴും ബാക്കിയുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.സാവോപോള എയർപോർട്ടിൽ നിന്നും ഉച്ചതിരിഞ്ഞു 3.30 ഒടുകൂടെ പുറപ്പെട്ട വിമാനമാണ് കൊളംബിയയിൽ തകർന്നുവീണത്.

Leave a Reply

Your email address will not be published. Required fields are marked *