International

ക്യൂബൻ വിപ്ലവ നക്ഷത്രം ഫിദൽ കാസ്ട്രോ അന്തരിച്ചു.

ഹവാന:ക്യൂബൻ  കമ്മ്യൂണിസ്റ് പാർട്ടിയുടെ അമരക്കാരനും ക്യൂബൻ  പ്രെസിഡന്റും ആയിരുന്ന ഫിദൽ കാസ്ട്രോ എന്ന ഫിദൽ അലക്സൻഡ്രോ കാസ്ട്രോ റൂസ് അന്തരിച്ചു.ക്യൂബൻ  ടി.വി യിലൂടെ ക്യൂബൻ  പ്രെസിഡെന്റ് ഉം ഫിദൽ കാസ്ട്രോയുടെ സഹോദരനുമായ റൗൾ കാസ്ട്രോ ആണ് മരണ വിവരം ഔദ്യോധികമായി പ്രഖ്യാപിച്ചത്.വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ഫിദൽ ചികിത്സയിലായിരുന്നു.ഫിദൽ കാസ്ട്രോയുടെ മരണത്തെ തുടർന്ന് ക്യൂബയിൽ 7 ദിവസത്തെ ഔദ്യോദിക ദുഃഖാചരണം പ്രഖ്യാപിച്ചു.അടുത്ത ശനിയാഴ്ചയാണ് സംസ്കാര ചടങ്ങുകൾ നടക്കുക.6 തവണ ക്യൂബൻ പ്രെസിഡെന്റ് ആയിരുന്ന ഫിദൽ കാസ്ട്രോയുടെ മരണത്തിൽ ലോകത്താകമാനമുള്ള നിരവധി പ്രമുഖർ അനുശോചനം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *