International

റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കി.

വാഷിംഗ്‌ടൺ:35 ഓളം റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ അമേരിക്കയുടെ ഉത്തരവ്.അമേരിക്കൻ പ്രെസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടു എന്ന ആരോപണം ശക്തമായതിനെ തുടർന്നാണ് നടപടി.റഷ്യൻ എംബസി,റഷ്യൻ കോൺസുലേറ്റ് എന്നിവടങ്ങളിലെ ഉദ്യോഗസ്ഥരോടാണ് എത്രയും പെട്ടന്ന് രാജ്യം വിടാൻ അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്.നയതന്ത്ര പരിരക്ഷ ഇവർ ദുരുപയോഗം ചെയ്തുവെന്നും പ്രസിഡണ്ട് തിരഞ്ഞെടുപ്പ് വേളയിൽ വെബ്സൈറ്റുകൾ ഹാക്ക് ചെയ്തുവെന്നും ആണ് ഇവർക്കെതിരെ അമേരിക്ക ആരോപിക്കുന്നത് എന്നാണ് അമേരിക്കൻ സർക്കാർ പറയുന്നത്.അതേസമയം റഷ്യൻ ഇടപെടലാണ് ഡൊണാൾഡ് ട്രംപിനെ വിജയിപ്പിച്ചതെന്ന അമേരിക്കയുടെ വാദം റഷ്യ തള്ളിയിട്ടുമുണ്ട്.റഷ്യ-അമേരിക്ക ബന്ധത്തിൽ വിള്ളൽ വീഴ്ത്താനാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും റഷ്യ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *