International

ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയതിന് യുവതിയെ സൗദി പോലീസ് അറസ്റ്റ് ചെയ്തു.

സൗദി അറേബ്യാ:ഹിജാബ് ധരിക്കാതെ പൊതുസ്ഥലത്ത് സഞ്ചരിച്ചതിന് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു,മലക് അൽ ഷേഹ്രി എന്ന യുവതിയെയാണ് സൗദി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.കുറച്ചു ദിവസങ്ങൾക്കു മുമ്പ് ശിരോവസ്ത്രം ധരിക്കാതെയുള്ള പൊതുസ്ഥലത്ത് വച്ചെടുത്ത ഫോട്ടോ യുവതി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു ശിരോവസ്ത്രം ധരിക്കാതെയുള്ള ഫോട്ടോ ഇട്ടതിന്റെ പേരിൽ നിരവധിപേരാണ് മലക്കിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ഭീഷണിയുമായി എത്തിയത്.സംഭവം വിവാദമായതോടെ ഫോട്ടോ യുവതി പിൻവലിച്ചുവെങ്കിലും സ്ക്രീൻ ഷോട്ടുകളായി പലരിലേക്കും ഇത് വ്യാപിച്ചു.തുടർന്നാണ് ഇപ്പോൾ യുവതിയെ അറസ്റ്റ് ചെയ്തതായുള്ള വിവരങ്ങൾ അറേബിയൻ മാധ്യമങ്ങൾ പുറത്തുവിട്ടത്.സ്ത്രീകളുടെ വസ്ത്ര ധാരണത്തിന് കർശന നിയന്ത്രണങ്ങളുള്ള സൗദിയിൽ കടുത്ത ശിക്ഷ തന്നെയാവും യുവതിക്ക് ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *