International News

രണ്ട് ഇന്ത്യന്‍ യുവാക്കള്‍ യുഎസില്‍ മുങ്ങിമരിച്ചു

two indians dead in usa

ഹൈദരാബാദ്: യുഎസില്‍ ഇന്ത്യന്‍ വംശജരായ രണ്ട് യുവാക്കള്‍ രണ്ട് വ്യത്യസ്ത അപകടങ്ങളില്‍ മരിച്ചു. ടാറ്റാ കണ്‍സള്‍ട്ടെന്‍സി സര്‍വീസ് ജീവനക്കാരനായ നമ്പൂരി ശ്രീദത്ത (25), കാലിഫോര്‍ണിയയില്‍ വിദ്യാര്‍ഥിയായ പി. നരേഷ് (24) എന്നിവരാണ് മരിച്ചത്. അരിസോണയില്‍ ജോലിചെയ്യുന്ന ശ്രീദത്ത വിനോദയാത്രക്കിടെ വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിക്കുകയായിരുന്നു. ഹൈദരാബാദ് വനസ്ഥലിപുരം സ്വദേശിയാണ് ശ്രീദത്ത. സുഹൃത്തുക്കളുമൊത്ത് വിനോദ യാത്ര പോയതായിരുന്നു. വെള്ളക്കെട്ടില്‍ കാല്‍വഴുതി വീഴുകയായിരുന്നു. അഞ്ചു വര്‍ഷം മുമ്പാണ് ശ്രീദത്ത പഠനത്തിനായി അരിസോണയില്‍ എത്തിയത്. പിന്നീട് അവിടെ ജോലി നേടുകയും ചെയ്തു.

നരേഷും വിനോദയാത്രക്കിടെ നദിയില്‍ മുങ്ങിമരിക്കുകയായിരുന്നു. ഞായറാഴ്ച കാലിഫോര്‍ണിയയിലെ ലിവര്‍മോറിലായിരുന്നു സംഭവം. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലക്കാരനാണ് നരേഷ്. ബോട്ടില്‍ സഞ്ചരിക്കുമ്പോള്‍ കാല്‍വഴുതി നദിയില്‍ വീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *