Kerala Politics

സ്ഥാനം നൽകിയ ജയരാജന്റെ “സ്ഥാനം ” ഇനി എന്ത് ?

Jayarajans contaversy

കണ്ണൂർ :ഇടതു  സർക്കാരിനു  തലവേദനയായി ഇ.പി ജയരാജന്റെ ബന്ധുനിയമനം ..എല്ലാ കാലത്തും വാർത്തകൾ സൃഷ്ടിക്കുന്നദിൽ മുന്നിൽ നിന്നിരുന്ന ജയരാജൻ  പുതിയ  കുരുക്കുമായി വന്നിരിക്കുകയാണ്..ചട്ടങ്ങളും നിയമങ്ങളും തെറ്റിച്ഛ്  കൊണ്ട്  ബന്ദുകൾക് നിയമനം  നൽകിയ   ജയരാജന്റെ സ്ഥാനം ഇനി എന്ത്  എന്ന ചോദ്യം  പാർട്ടിക്കുള്ളിലും  അണികൾക്കുള്ളിലും  ആശങ്ക  ഉളവാക്കുന്നു .. ജയരാജന്റെ സഹോദരന്റെ മകന്റെ ഭാര്യ ദീപ്തിയെ കേരള ക്ലേസ് ആന്‍ഡ് സിറാമിക്‌സ് ലിമിറ്റഡില്‍ ജനറല്‍ മാനേജരായി നിയമിച്ചതിനെതിരെ മോറാഴ ലോക്കല്‍ കമ്മിറ്റി പ്രതിഷേധത്തിലാണ്. ദീപ്തിയെ മാറ്റിയില്ലെങ്കില്‍ പ്രതിഷേധം തെരുവിലേക്ക് വ്യാപിപ്പിക്കാനാണ് പ്രവര്‍ത്തകരുടെ തീരുമാനം.
സത്യപ്രതിഞ്ജ ലംഘനം നടത്തിയ ജയരാജൻ സ്വജനപക്ഷവാദമാണ്  നടത്തുന്നതെന്ന്  പ്രതിപക്ഷനേതാവ്  രമേശ് ചെന്നിത്തല ആരോപിച്ചു ..ഇത് സംബന്ധിച്ചു അദ്ദേഹം വിജിലൻസ് ഡിറക്ടർക് കത്തയച്ചിട്ടുണ്ട് … രമേശിനെ കൂടാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വിജിലൻസ് ഡിറക്ടർക് കത്ത് അയച്ചിട്ടുണ്ട് .

ജയരാജനെ കൂടാതെ എംപി പികെ ശ്രീമതിയുടെ മരു മകളുടെ നിയമനവും ,ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയുടെ മകന്റെ നിയമനവും പാർട്ടിക്കുള്ളിൽ പ്രതിഷേദം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് ..

ബന്ധു നിയമനം അതീവ ഗുരുതരമായി കാണുന്ന പ്രശ്നമാണെന്ന് വ്യക്‌തമാക്കിയ മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്ന് പാർട്ടി ആശങ്കപൂർവം നോക്കിക്കാണുന്നു ..

ജയരാജന്റെ പാർട്ടിയിലെ സ്ഥാനം ഇനി എന്ത് എന്നത് പാർട്ടിക്കുള്ളിൽ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു .

എന്നാൽ ഈ സംഭവങ്ങളിൽ ഒന്നും തന്നെ പ്രതികരിക്കാതെ ഇരിക്കുകയാണ് ജയരാജൻ .എല്ലാം അവസാനം പറയാം എന്നാണ് ജയരാജൻ മാധ്യമങ്ങൾക് നൽകിയ മറുപടി.

എന്തായാലും “എല്ലാം ശരിയാകും  ” എന്ന്  തിരഞ്ഞെടുപ്പു സമയം പറഞ്ഞ എൽഡിഫ്  ആർക്കൊക്കെ എന്തോകെ ശരിയാക്കി കൊടുക്കും എന്നുള്ളത് ഇപ്പോൾ മനസിലായി എന്നാണ് പ്രതിപക്ഷവും മറ്റു പാർട്ടിക്കാരും പറയുന്നദത് .

Leave a Reply

Your email address will not be published. Required fields are marked *