Kerala Pathanamthitta

ശബരിമലയിൽ വിമാനത്താവളം നിർമ്മിക്കാൻ കേന്ദ്രത്തിന് അനുകൂല നിലപാടെന്ന് പിണറായി.

ന്യൂഡൽഹി:ശബരിമലയിലെ യാത്ര പ്രതിസന്ധി പരിഹരിക്കുവാൻ എരുമേലിയിൽ വിമാനത്താവളം ആരംഭിക്കാനുള്ള സർക്കാരിന്റെ നീക്കത്തിന് കേന്ദ്രത്തിനും അനുകൂല നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പിണറായി ഈ കാര്യം വ്യക്തമാക്കിയത്.സ്ഥലമൊരുക്കുകയാണെങ്കിൽ വിമാനത്താവളത്തിന് അനുമതി നൽകാമെന്ന് മന്ത്രി പറഞ്ഞതായും പിണറായി അറിയിച്ചു.വിമാനത്താവളത്തിനായി എരുമേലിയിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും ഈ കാര്യമുൾപ്പെടെ വിശദമായ വിവരങ്ങൾ കേന്ദ്ര സർക്കാരിന് കൈമാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ അറിയിച്ചു.വിമാനത്താവളം യാഥാർഥ്യം ആകുകയാണെങ്കിൽ ശബരിമല തീർത്ഥാടകർക്ക് ഒരു പരിധിവരെ സഹായകമാകും എന്നാണ് സർക്കാരിന്റെ  കണക്കുകൂട്ടൽ.

Leave a Reply

Your email address will not be published. Required fields are marked *