Alappuzha Kerala

പക്ഷിപ്പനി ഭീതി;ആലപ്പുഴയിൽ താറാവുകളെ കൊല്ലാൻ തീരുമാനം.

ആലപ്പുഴ:ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിതികരിച്ച സാഹചര്യത്തിൽ ജില്ലയിലെ പക്ഷിപ്പനി സ്ഥിതികരിച്ച സ്ഥലത്തെ താറാവുകളെ കൊന്നൊടുക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ വീണ എൻ.മാധവൻ പറഞ്ഞു.കളക്ടറേറ്റിൽ അധികൃതരുടെ സാനിധ്യത്തിൽ ചേർന്ന യോഗത്തിലാണ് കളക്ടർ ഇക്കാര്യം പ്രഖ്യാപിച്ചത്.ആലപ്പുഴ ജില്ലയിൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം 3 പഞ്ചായത്തുകളിലായി 5 സ്ഥലങ്ങളിലാണ് പക്ഷിപ്പനി കണ്ടെത്തിയിട്ടുള്ളത്.ഇവിടങ്ങളിൽ താറാവുകളെ നിരീക്ഷിക്കാൻ ദ്രുത-കർമ്മ സേനയെ വിന്യസിച്ചതായും കളക്ടർ പറഞ്ഞു.2 വര്ഷം മുമ്പ് ആലപ്പുഴയിൽ പക്ഷിപ്പനി പടർന്നു പിടിച്ചപ്പോളും താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുകയായിരുന്നു.വീണ്ടും ഒരിടവേളയ്‌ക്കുശേഷം തിരിച്ചെത്തിയ പക്ഷിപ്പനി കുട്ടനാട്ടിലെ ടൂറിസം,കാർഷിക മേഖലകൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *